കുവാഖ് ജഴ്സി പ്രകാശനം
text_fieldsകണ്ണൂര്‍ യുനൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷൻ ഖത്തർ (കുവാഖ്) ജഴ്സി പ്രകാശനം പ്രശസ്ത ദീർഘദൂര ഓട്ടക്കാരനും ലോക റെക്കോഡിനുടമയുമായ ഷക്കീർ ചീരായി മുൻ കേരള കബഡി ടീം ക്യാപ്റ്റൻ സാഗറിന് നൽകി നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കണ്ണൂര്‍ യുനൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷൻ ഖത്തറിന്റെ (കുവാഖ്) 2024-26 വർഷത്തെ കായിക കലണ്ടറിന് തുടക്കം കുറിച്ച് ജഴ്സി പ്രകാശനം ചെയ്തു. പ്രശസ്ത ദീർഘദൂര ഓട്ടക്കാരനും ലോക റെക്കോഡിനുടമയുമായ ഷക്കീർ ചീരായി മുൻ കേരള കബഡി ടീം ക്യാപ്റ്റൻ സാഗറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, കൾചറൽ സെക്രട്ടറി തേജസ് നാരായണൻ, സ്പോർട്സ് സെക്രട്ടറി മഹേഷ്, ട്രഷറർ ആനന്ദജൻ, ടീം ക്യാപ്റ്റൻ നിഖിൽ, കോച്ച് ചന്ദ്രൻ ചെറുവത്തൂർ, അമിത്ത് രാമകൃഷ്ണൻ, അനിൽ കുമാർ, റിജീഷ് തുടങ്ങിയവർ സംബന്ധിച്ചു. ആസ്പയർ സോണിൽ നടന്ന അഖിലേന്ത്യ കബഡി ടൂർണമെന്റിൽ കുവാഖ് ടീം മാറ്റുരച്ചു. ദേശീയ താരങ്ങളും പ്രോ കബഡി താരങ്ങളും അണിനിരന്ന എതിരാളികൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആദ്യ സീസണിൽ തന്നെ കുവാഖ് ടീമിന് സാധിച്ചു.

