ജഴ്സി പ്രകാശനം
text_fieldsഫ്രൈഡേ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന KL 14 സിറ്റി എക്സ്ചേഞ്ച് ചാമ്പ്യൻസ് ട്രോഫി നോക്ക്ഔട്ട് ക്രിക്കറ്റ് ടൂർണമെൻറിെൻറ ജഴ്സി പ്രകാശനം ചെയ്തപ്പോൾ
ദോഹ: ഖത്തർ ദേശീയദിനത്തിൽ ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന KL 14 സിറ്റി എക്സ്ചേഞ്ച് ചാമ്പ്യൻസ് ട്രോഫി നോക്ക്ഔട്ട് ക്രിക്കറ്റ് ടൂർണമെൻറിെൻറ ജഴ്സി പ്രകാശനം സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒയും ഇന്ത്യൻ സ്പോർട്സ് സെൻറർ വൈസ് പ്രസിഡൻറുമായ ഷറഫ് പി. ഹമീദ്, ഇ.പി. അബ്ദുറഹ്മാൻ, സഫീർ റഹ്മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
പരിപാടിയിൽ ഹുസൈൻ അബ്ദുല്ല (ബിസിനസ് കൺസൽട്ടൻറ് സിറ്റി എക്സ്ചേഞ്ച്), നിഹാദ് അലി (ഗ്രൂപ് ടെൻ ഇൻറർനാഷനൽ), ടൂർണമെൻറ് കമ്മിറ്റി കൺവീനർ ജെഷ്മീർ കാസർകോട്, മെംബർമാരായ ഹഫീസുല്ല കെ.വി, മുജ്തബ റഹ്മാൻ, നഈം, രിഫാൻ ഹബീബ് എന്നിവർ പങ്കെടുത്തു. ഡിസംബർ 18ന് തുമാമയിൽവെച്ചാണ് ടൂർണമെൻറ്. ദോഹയിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരക്കും. ഫോൺ: 3320 0042.

