ജഴ്സി പ്രകാശനം
text_fieldsകെ.എം.സി.സി തിരുവമ്പാടി മണ്ഡലം ടീമിന്റെ ജഴ്സി പ്രകാശനം നിർവഹിക്കുന്നു
ദോഹ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കളിക്കുന്ന തിരുവമ്പാടി മണ്ഡലം ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. അഡ്വ. സജിമോൻ കാരക്കുറ്റി, ടീം ക്യാപ്റ്റൻ വിഷ്ണുവിന് നൽകി പ്രകാശനം നിർവഹിച്ചു.മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഇ.എ. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി.കെ. ബഷീർ, ജില്ല സെക്രട്ടറി ഒ.പി. സാലിഹ്, മണ്ഡലം ജനറൽ സെക്രട്ടറി ടി.പി. അബ്ബാസ്, ജില്ല സ്പോർട്സ് വിങ് ചെയർമാൻ മുജീബ് കോഴിശ്ശേരി, കൺവീനർമാരായ അനീസ് കലങ്ങോട്ട്, സി.കെ. നൗഫൽ, ടൂർണമെന്റ് കൺവീനർ ഷൗക്കത്ത് എലത്തൂർ, വി. ആസിഫ് മുഹമ്മദ്, എ.പി. റിയാസ് എന്നിവർ സംബന്ധിച്ചു.

