ജോർഡൻ ടീം എക്സ്പോയിൽ
text_fieldsദോഹ: കഴിഞ്ഞ മൂന്നു മാസമായി ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ദോഹ എക്സ്പോ വേദിയിൽ അതിഥികളായി ഏഷ്യൻ കപ്പിനെത്തിയ ജോർഡൻ ടീം അംഗങ്ങൾ. ഞായറാഴ്ചയായിരുന്നു അൽ ബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ കളിക്കാരും പരിശീലകരും ഉൾപ്പെടെ സംഘമെത്തിയത്.
അധികൃതർ ഹൃദ്യമായ വരവേറ്റ ടീം അംഗങ്ങൾ ജോർഡൻ പവിലിയൻ സന്ദർശിച്ചു. ഖത്തരി പവിലിയൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളും ഇവർ സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണവും, കാർഷിക രംഗത്തെ നൂതന പദ്ധതികളും ഉൾപ്പെടെ സുസ്ഥിരതയിലൂന്നിയ പ്രദർശനത്തെ താരങ്ങൾ അഭിനന്ദിച്ചു. പച്ചപ്പണിഞ്ഞ എക്സ്പോ വേദിയും പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന വിവിധ പവിലിയൻ നിർമിതികളും കളിക്കാരുടെ സംഘത്തെയും ആകർഷിച്ചു.

