കെ.എം.സി.സി തലശ്ശേരി മണ്ഡലം സീകരണം
text_fieldsകെ.എം.സി.സി സംസ്ഥാന നേതാക്കൾക്ക് തലശ്ശേരി മണ്ഡലം
കമ്മിറ്റി നൽകിയ സ്വീകരണത്തിൽ നിന്ന്
ദോഹ: ഖത്തർ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ‘മാറ്റൊലി 2023’ പ്രവർത്തക കൺവെൻഷൻ തുമാമ ഹാളിൽ നടന്നു. മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല അധ്യക്ഷൻ ഹനീഫ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന അധ്യക്ഷൻ ഡോ. അബ്ദുസമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ ഹുസൈൻ, ഉപാധ്യക്ഷൻ റഹീം പാക്കഞ്ഞി, സെക്രട്ടറി അഷ്റഫ് ആറളം എന്നിവരെ അനുമോദിച്ചു.
ഹ്രസ്വസന്ദർശനത്തിനായി എത്തിയ തലശേരി ടൗൺ കമ്മിറ്റി പ്രസിഡന്റ് സി.കെ.പി. മമ്മുവിനെ ആദരിച്ചു. ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ വലീദ് നായൻ വീട്ടിലിനെ ചടങ്ങിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു. മുസ്തഫ, സാലിം, സയ്യിദ് ഷഹബാസ് തങ്ങൾ, അഷ്റഫ് ആറളം, മമ്മു, റഹീസ് പെരുമ്പ, ഫൈസൽ ആചാരത്ത, സമീൽ തലശ്ശേരി എന്നിവർ സംസാരിച്ചു. സുഫാദ് ചൊക്ലി നന്ദി പറഞ്ഞു.

