യാത്രയയപ്പ് സംഗമം
text_fieldsകുഞ്ഞമ്മദ് നരിക്കാട്ടേരിക്ക് നാദാപുരം പൊലിമയുടെ ഉപഹാരം സി.കെ. ഉബൈദ് സമ്മാനിക്കുന്നു
ദോഹ: 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാദാപുരം പൊലിമയുടെ ഖത്തർ ചാപ്റ്റർ അംഗം കുഞ്ഞമ്മദ് നരിക്കാട്ടേരിക്ക് യാത്രയയപ്പ് നൽകി. അബൂ ഹമൂർ നാസ്കോ റസ്റ്റാറൻറിൽ നടന്ന യാത്രയയപ്പ് സംഗമം അഡ്വ. സക്കരിയ വാവാട് ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് യോഗത്തിൽ ജാഫർ ജാതിയേരി അധ്യക്ഷതവഹിച്ചു. അനസ് തറക്കണ്ടി, നാസർ ആലത്താങ്കണ്ടി, കെ.പി.കെ മുഹമ്മദ്, റയീസ് ബിൻ അബ്്ദുല്ല . ജാഫർ ചെറുമോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫൈസൽ എ.ടി സ്വാഗതവും ലതീഫ് പാതിരിപ്പറ്റ നന്ദിയും പറഞ്ഞു. നാദാപുരം പൊലിമയുടെ സ്നേഹോപഹാരം നാദാപുരം മണ്ഡലം ഖത്തർ കെ.എം.സി.സി അധ്യക്ഷൻ സി.കെ ഉബൈദ് സമർപ്പിച്ചു.

