പാഠം ഒന്ന്, സ്കൂളിലേക്ക്
text_fieldsപുതിയ അധ്യയനവർഷത്തിലെ ആദ്യ പ്രവൃത്തിദിനത്തിൽ സ്കൂളിലെത്തുന്ന വിദ്യാർഥിയെ തെർമൽ സ്കാനിങ്ങിന് വിധേയനാക്കുന്ന സുരക്ഷാജീവനക്കാരൻ. ദോഹ നോബ്ൾ ഇൻറർനാഷനൽ സ്കൂളിൽ നിന്നുള്ള ചിത്രം
ദോഹ: വേനലവധികഴിഞ്ഞ് ഖത്തറിലെ ഒരുവിഭാഗം സ്കൂളുകൾ ചൊവ്വാഴ്ച പുതിയ അധ്യയനവർഷം ആരംഭിച്ചു. ഔദ്യോഗികമായി സ്കൂൾ തുറക്കുന്നത് ആഗസ്റ്റ് 29നാണെങ്കിലും മുൻ നിർദേശപ്രകാരം ചില സ്കൂളുകൾ ചൊവ്വാഴ്ച 2021-22 വർഷത്തെ അധ്യയനം ആരംഭിച്ചു.
ദോഹ നോബ്ൾ ഇൻറർനാഷനൽ സ്കൂൾ നേരത്തെ ക്ലാസുകൾ ആരംഭിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറയും ആരോഗ്യ മന്ത്രാലയത്തിൻെറയും മാർഗനിർദേശങ്ങളും ഉത്തരവുകളും പിന്തുടർന്നാണ് നോബിൾ ഇൻറർനാഷനൽ സ്കൂൾ വേനലവധിക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതെന്ന് പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് പറഞ്ഞു. കോവിഡ് സംബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുകയും വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട വിവിധ വിഡിയോകളും പിന്തുടരേണ്ട മുൻകരുതൽ നടപടികളും പ്രദർശിപ്പിക്കുകയും ചെയ്തു.

