പന്നിക്കോട് ഏരിയ ഫോറം ഖത്തർ ലോഗോ പ്രകാശനം
text_fieldsപന്നിക്കോട് ഏരിയ ഫോറം ഖത്തറിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
ദോഹ: പന്നിക്കോട് ഏരിയ ഫോറം ഖത്തറിന്റെ ലോഗോ പ്രകാശനം ചെയ്തു. ചാലിയാർ ദോഹ ചീഫ് അഡ്വൈസറും ട്രെയ്നറുമായ മഷ്ഹൂദ് തിരുത്തിയാട് പ്രകാശനം നിർവഹിച്ചു. കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റിവ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നൗഫൽ കട്ടയാട്ട് ഏറ്റുവാങ്ങി. ഫോറം പ്രസിഡന്റ് സിറാജ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ്, കൊടിയത്തൂർ സർവിസ് ഫോറം പ്രസിഡന്റ് യാസീൻ അബ്ദുല്ല, നെല്ലിക്കാപറമ്പ് സൗഹൃദവേദി പ്രസിഡന്റ് മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു.
പന്നിക്കോടിന്റെ ചരിത്രം ദുൽഫുക്കാർ അവതരിപ്പിച്ചു. ട്രെയ്നിങ് സെഷന് മഷ്ഹൂദ് തിരുത്തിയാട് നേതൃത്വം നൽകി. പുതുതലമുറയോട് സംവദിക്കാൻ കഴിയുന്ന രൂപത്തിൽ സംഘടനകളുടെ പ്രവർത്തന രീതിയിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി സബീൽ പന്നിക്കോട് സ്വാഗതവും ട്രഷറർ മൻസൂർ പൊലുകുന്നത്ത് നന്ദിയും പറഞ്ഞു.

