Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭൗമ മണിക്കൂർ ആചരിച്ച് ലുലു
text_fieldsbookmark_border
ദോഹ: ഒരു മണിക്കൂർ വിളക്കണച്ച്, ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി ലോകത്തോട് ഐക്യപ്പെട്ട് ലുലു ഹൈപ്പർമാർക്കറ്റും.
ആഗോള ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായാണ് ശനിയാഴ്ച രാത്രിയിൽ ഒരു മണിക്കൂർ വിളക്കണച്ച് പങ്കുചേർന്നത്. ഡി റിങ് റോഡ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെ കേന്ദ്രങ്ങളിൽ പുറത്തെ വിളക്കുകൾ അണച്ച് ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള ആഹ്വാനത്തിന് പിന്തുണനൽകി.
ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കാനും സുസ്ഥിര പ്രവർത്തനങ്ങൾ സംബന്ധിച്ച് സാമൂഹിക ബോധവൽകണവും ലക്ഷ്യമിട്ടാണ് ലുലു ഹൈപ്പർമാർക്കറ്റും ഭൗമമണിക്കൂർ ദിനാചരണത്തിന്റെ ഭാഗമായത്. ആഗോള താപനത്തിൽ നിന്നും ഭൂമിയെ രക്ഷിക്കുകയെന്ന സന്ദേശവുമായാണ് മാർച്ച് 22ന് രാത്രിയിൽ ഭൗമമണിക്കൂർ ആചരിച്ചത്.
Next Story

