എം.ഇ.എസ് സ്റ്റാഫ് ഫൺ ഡേ
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്റ്റാഫ് റിക്രിയേഷൻ ഫൺ ഡേയിൽ പങ്കെടുത്തവർ പ്രിൻസിപ്പൽ ഹമീദ ഖാദറിനൊപ്പം
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അഡ്മിനിസ്ട്രേറ്റിവ് വിഭാഗം ജീവനക്കാർക്കായി വിനോദ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജീവനക്കാരുടെ കലാ-കായിക പരിപാടികളും വിവിധ മത്സരങ്ങളുമായി സജീവമായി. കെ.പി. അബൂബക്കർ ഖുർആൻ പാരായണം നടത്തി.
അഡ്മിൻ മേധാവി മുഹമ്മദ് റാഷിദ്, ചീഫ് അക്കൗണ്ടന്റ് രാധാകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ എന്നിവർ സംസാരിച്ചു. മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ റേസ്, നീഡിൽ ആൻഡ് ത്രെഡ്, ബാൾ റേസ് തുടങ്ങി നിരവധി മത്സര പരിപാടികളിൽ ജീവനക്കാർ പങ്കാളികളായി. വിവിധ മത്സങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സ്കൂളിലെ പ്രവർത്തന മികവിന് സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൽ സമ്മാനിച്ചു. ചടങ്ങിന് സ്റ്റുഡന്റ്സ് അഫയേഴ്സ് ഇൻചാർജ് അബ്രഹാം സാംസൺ സ്വാഗതവും ഗവേണിങ് ബോർഡ് സെക്രട്ടറി സൽമ നന്ദിയും പറഞ്ഞു

