സ്നേഹസംഗമമായി മെജസ്റ്റിക് ഇഫ്താർ
text_fieldsമലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (മെജസ്റ്റിക് മലപ്പുറം) ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു. ദോഹയിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹസംഗമ വേദി കൂടിയായി മാറിയ ഇഫ്താറിൽ ആയിരത്തോളം പേർ പങ്കെടുത്തു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ ബാബുരാജൻ, ഐ.എസ്.സി ഉപദേശക സമിതി ചെയർമാൻ ഡോ. അബ്ദുസമദ്, മെജസ്റ്റിക് ചെയർമാൻ അഷറഫ് ചിറക്കൽ, വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ എന്നിവർ മുഖ്യ അതിഥികളായി.
ഇന്ത്യൻ എംബസി അപെക്സ് ബോഡി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി വിനോദ് പുത്തൻ വീട്ടിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഹുസ്സൈൻ കടന്നമണ്ണ റമദാൻ സന്ദേശം നൽകി .

