മേയ്ദിന സൗഹൃദസംഗമം നടത്തി
text_fieldsമേയ്ദിന സൗഹൃദ സംഗമത്തിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ മാള മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
ദോഹ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം മലപ്പുറം ജില്ല സൗഹൃദ സംഗമം നടത്തി. നുഐജയിലെ പ്രവാസി വെൽഫെയർ ഓഫിസിൽ നടന്ന സംഗമം ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അനീസ് മാള മുഖ്യപ്രഭാഷണം നിർവഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ഹൃസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ഫസലുൽഹഖ് എടവണ്ണപ്പാറ സംസാരിച്ചു. കൃഷ്ണകുമാർ തൊഴിലാളിദിന സന്ദേശം നൽകുന്ന കവിത ആലപിച്ചു. ഏറനാട് മണ്ഡലം പ്രവർത്തകരായ അബ്ദുൽ കരീം, മുജീബ് റഹ്മാൻ, കോട്ടക്കൽ മണ്ഡലം പ്രവർത്തകൻ അബ്ദുല്ലത്വീഫ് തുടങ്ങിയവരെ ആദരിച്ചു. പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം വൈസ് പ്രസിഡന്റ് റഷീദലി സമാപന പ്രസംഗം നടത്തി. ജില്ല സെക്രട്ടറി സഹല കോലോത്തൊടി സ്വാഗതവും കറന്റ് അഫയേഴ്സ് കൺവീനർ റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.

