മീഡിയവൺ ഖിഫ് സൂപ്പർ കപ്പ് രജിസ്ട്രേഷൻ 15 വരെ
text_fieldsദോഹ: ഒക്ടോബറിൽ കിക്കോഫ് കുറിക്കുന്ന ‘മീഡിയവൺ- ഖിഫ് സൂപ്പർ കപ്പ്’ ഫുട്ബാൾ ടൂർണമെന്റ് ടീം രജിസ്ട്രേഷൻ സെപ്റ്റംബർ 15 വരെ നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. രണ്ടു മാസം നീളുന്ന ടൂർണമെന്റിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള ടീമുകളാണ് മാറ്റുരക്കുന്നത്.
ഏതെങ്കിലും ജില്ലയിൽനിന്ന് ടീമുകൾ പങ്കെടുക്കുന്നില്ലെങ്കിൽ ആ ജില്ലക്കാരായ രണ്ട് കളിക്കാരെ ടൂർണമെന്റിൽ കളിക്കുന്ന മറ്റു ജില്ല ടീമുകൾക്ക് തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ അനുവാദം നൽകുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജില്ല സംഘടനകൾക്കും ജില്ലകളിലെ അറിയപ്പെടുന്ന പ്രാദേശിക സംഘടനകൾക്കും അതത് ജില്ലകളുടെ പേരിൽ ടൂർണമെന്റിൽ കളിക്കാനായി ടീം രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ : 5525 2219

