ഇൻകാസ്-ഒ.ഐ.സി.സി മെഡിക്കൽ ക്യാമ്പ് 19ന്
text_fieldsദോഹ: ഇൻകാസ്-ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ ദിനത്തിൽ സൗജന്യ ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 19ന് രാവിലെ ഏഴുമുതൽ 11 വരെ ദോഹ അബൂഹമൂറിലെ അബീർ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. സൗജന്യ നിരക്കിൽ നിരവധി ബ്ലഡ് ടെസ്റ്റുകളും 40 വയസ്സ് കഴിഞ്ഞവർക്ക് ഇ.സി.ജി ടെസ്റ്റ്, വനിതകൾക്കായി ഗൈനക്കോളജി കൺസൾട്ടേഷൻ, കുട്ടികൾക്കുള്ള ഡെന്റൽ പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ് തുടങ്ങി വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 70677650, 70545495, 50491315, 77117336, 55201433, 66708389 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

