മെഗാ ക്രിക്കറ്റ് ടൂർണമെൻറ്: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകെ.എം.സി.സി ഖത്തർ ചാഴൂർ, അന്തിക്കാട്, താന്യം സംയുക്ത പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന മെഗാ ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ തൃശൂർ ജില്ല, നാട്ടിക മണ്ഡലത്തിലെ ചാഴൂർ, അന്തിക്കാട്, താന്യം സംയുക്ത പഞ്ചായത്ത് കമ്മിറ്റി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു.
പോസ്റ്റർ പ്രകാശനം റേഡിയോ സുനോ 91.7 ഓഫിസിൽവെച്ച് ഐ.സി.ബി.എഫ് എം.സി കമ്മിറ്റി അംഗവും ലോകകേരള സഭാംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഷംസുദ്ദീൻ വൈക്കോച്ചിറ, കൺവീനർ ഹുസൈൻ വിളയിൽ, കെ.എം.സി.സി ഖത്തർ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി. ബക്കർ ഹാജി, കെ.എം.സി.സി ഖത്തർ തൃശൂർ ജില്ല ആക്ടിങ് സെക്രട്ടറി അലി അക്ബർ മുള്ളൂർക്കര എന്നിവർ സംസാരിച്ചു. കെ.എം.സി.സി ഖത്തർ നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി നാസർ നാട്ടിക, ട്രഷറർ ഹനീഫ വലിയകത്ത്, സെക്രട്ടറി സഗീർ പഴുവിൽ, പി.എ. മുഹമ്മദ്, സിയാദ് സൈദ്, പഞ്ചായത്ത് ഭാരവാഹികളായ പ്രസിഡന്റ് മഹദും മുഹിയിദ്ദീൻ, ജനറൽ സെക്രട്ടറി റഫീക്ക് പുഴുവിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

