മാനസികാരോഗ്യം: പാനല്‍ ചര്‍ച്ച വെള്ളിയാഴ്ച
text_fieldsദോഹ: ‘മാനസികാരോഗ്യം കൂടുതലറിയാം’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയറും മെന്റീവ് ഖത്തറും ചേർന്ന് പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 18ന് രാവിലെ 7.30 മുതല്‍ നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയിൽ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റ് ഡോ. ടിഷ റെയ്ചല്‍ ജേക്കബ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം.ഐ. ഖലീല്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സൈക്കോ തെറപ്പിസ്റ്റ് ജോര്‍ജ് വി. ജോയ് എന്നിവർ ഉൾപ്പെടെ വിദഗ്ധർ പങ്കെടുക്കും. ഡി.പി.എസ് സ്കൂള്‍ സൈക്കോളജി അധ്യാപിക അനു അച്ചാമ്മ വർഗീസ് മോഡറേറ്ററാവും. രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 55915731 എന്ന നമ്പറില്‍ വാട്സാപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.

