എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ബ്ലൂം ഫെസ്റ്റ്
text_fieldsഅബു ഹമൂറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടന്ന ബ്ലൂം ഫെസ്റ്റിൽനിന്ന്
ദോഹ: അബുഹമൂറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ബ്ലൂം ഫെസ്റ്റ് സംഘടിപ്പിച്ചു. ജനുവരി 18, 19 തീയതികളിൽ നടന്ന വർണാഭമായ ബ്ലൂം ഫെസ്റ്റ് മൾട്ടിപർപസ് ഹാളിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഗവേണിങ് ബോർഡ് പ്രസിഡന്റ് കെ. അബ്ദുൽ കരീമും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കൾചറൽ ആൻഡ് കോ കരികുലർ ആക്ടിവിറ്റീസ് ഡയറക്ടർ എം.സി മുഹമ്മദും ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർഥി റബീഹിന്റെ ഖിറാഅത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഷേധ ഷഹീർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി കെ. അബ്ദുൽ കരീം, പ്രിൻസിപ്പൽ പ്രമീള കണ്ണൻ എന്നിവർ സംസാരിച്ചു. ബ്ലൂം ഫെസ്റ്റിന്റെ രണ്ടാം ദിവസം, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡന്റ് എ.പി. ഖലീൽ ചടങ്ങിൽ സംസാരിച്ചു.

