‘മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററി പ്രകാശനം ഇന്ന്
text_fieldsദോഹ: വടക്കേ മലബാറിലെ മാപ്പിളത്തെയ്യം പ്രമേയമാക്കി ഖത്തറിലെ മാധ്യമപ്രവർത്തകൻ അശ്റഫ് തൂണേരി സംവിധാനം ചെയ്ത ‘മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം ചൊവ്വാഴ്ച. ഇംഗ്ലീഷിൽ തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം തിരുവനന്തപുരം നിയമസഭ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ രാവിലെ 10.45ന് കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീറും ശശി തരൂർ എം.പിയും സംയുക്തമായി നിർവഹിക്കും.
കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ. സൈനുൽ ആബിദീൻ, കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി ആർ. കിരൺബാബു എന്നിവർ ആശംസകൾ നേരും. ജെ.കെ. മേനോൻ, ഡോ. അബ്ദുസ്സമദ് എന്നിവർ സംബന്ധിക്കും.

