മ്യൂസോലാസ 2 ഇന്ന് അൽ അറബ് സ്റ്റേഡിയത്തിൽ
text_fieldsഅൽ സഹീം ഇവന്റ് ആൻഡ് ആർട്സ് ടീം മ്യൂസോലാസ 2 സംഗീത -ഹാസ്യ വിരുന്നിനെത്തിയ കലാകാരന്മാർ വാർത്തസമ്മേളനത്തിൽ
ദോഹ: അൽസഹീം ഇവന്റ് ആൻഡ് ആർട്സ് സംഘടിപ്പിക്കുന്ന മ്യൂസോലാസ 2 സംഗീത -ഹാസ്യ വിരുന്ന് തിങ്കളാഴ്ച വൈകീട്ട് 6.30 മുതൽ 11 വരെ അൽ അറബ് സ്റ്റേഡിയത്തിൽ നടക്കും. ടിക്കറ്റ് വഴിയാണ് പ്രവേശനം. ദോഹ അൽ അഷ്ബാൽ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനതിൽ ഗായകരായ കണ്ണൂർ ശരീഫ്, അനിത ഷെയ്ഖ്, കീർത്തന, വയലിനിസ്റ്റ് റിനീഷ് നാരായൺ, സിനിമ താരങ്ങളായ ഹരീഷ് കണാരൻ, നിർമൽ പാലാഴി, അനിൽ ബേബി, ദേവരാജൻ, അൽ സഹീം ഇവന്റ് മാനേജ്മെന്റ് എം.ഡി ഗഫൂർ കാലിക്കറ്റ് ഒ.ബി.ജി ഗ്രൂപ് എം.ഡി ആഷിഖ് എന്നിവർ പങ്കെടുത്തു.

