Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്‍കാസ് ഖത്തര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

text_fields
bookmark_border
Incas Qatar
cancel
camera_alt

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍

സ്ഥാനാരോഹണ ചടങ്ങില്‍ സീനിയര്‍ നേതാക്കള്‍ക്കൊപ്പം

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ 2024-26 വര്‍ഷത്തെ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി സ്ഥാനമേറ്റു. ഐ.സി.സിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകുറ്റ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍, ഇന്‍കാസ് സീനിയര്‍ നേതാക്കളായ കെ.കെ. ഉസ്മാന്‍, സിദ്ദീഖ് പുറായില്‍, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, അബ്ദുല്‍ അഹദ് മുബാറക് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും വിവിധ ജില്ല പ്രസിഡന്റുമാര്‍ ജില്ല ജനറല്‍ സെക്രട്ടറിമാര്‍ വനിത യൂത്ത് വിങ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ എന്നിവര്‍ പുതുതായി തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികളെ ഹാരമണിയിച്ചു. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - new leadership for Incas Qatar
Next Story