ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് വിജയാഘോഷം
text_fieldsഒ.ഐ.സി.സി ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പ്രവർത്തകർ കേക്ക് മുറിക്കുന്നു
ദോഹ: ഒ.ഐ.സി.സി ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട്, പൊന്നാനി ലോക്സഭ മണ്ഡല തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. ഓൾഡ് ഐഡിയൽ സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് അഷ്റഫ് പി എ. നാസർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രാകേഷ് മഠത്തിൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത്, ട്രഷറർ അഗസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു. മധുരം പങ്കുവെച്ച് വിജയം ആഘോഷിച്ചു. എസ്.എം.എ ബാധിതയായ മൽഖ റൂഹിക്കുവേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി സെൻട്രൽ കമ്മിറ്റി നടത്തുന്ന ബിരിയാണി ചലഞ്ച് വിജയിപ്പിക്കാനും തീരുമാനിച്ചു. പാലക്കാട് ജില്ല പ്രവാസി ഹെൽപ് ഡെസ്ക് സംവിധാനം അഭിലാഷ് ചവളറ, ഉണ്ണിയേൻകുട്ടി, ഹൃഷിലാൽ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിക്കും. യോഗത്തിൽ ജില്ല കമ്മിറ്റിയംഗങ്ങളായ വിനോദ്, ഷാജി, അഭിലാഷ് ചവളറ, ഉണ്ണിയേൻകുട്ടി, ഹൃഷിലാൽ എന്നിവർ സംസാരിച്ചു.

