എം.ഇ.എസിൽ സ്പെല്ലിങ് ബീ മത്സരം
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടന്ന ഓൺലൈൻ സ്പെല്ലിങ് ബീ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഓൺലൈൻ സ്പെല്ലിങ് ബീ മത്സരം സംഘടിപ്പിച്ചു. ഇംഗ്ലീഷ് വാക്കുകളിൽ വിദ്യാർഥികളുടെ അറിവ് പരീക്ഷിക്കുന്ന മത്സരത്തിൽ നിരവധി പേർ ആവേശത്തോടെ പങ്കാളികളായി. പ്രിൻസിപ്പൽ ഹമീദ ഖാദർ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മത്സരത്തിൽ പങ്കാളികളാവാനുള്ള വിദ്യാർഥികളുടെ ആവേശത്തെ അവർ അഭിനന്ദിച്ചു. മൂന്ന് റൗണ്ട് പ്രാഥമിക മത്സരത്തിനൊടുവിലാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. വിഷ്വൽ റൗണ്ട്, ഓപ്ഷൻ റൗണ്ട്, ഓഡിയോ റൗണ്ട് എന്നീ മൂന്ന് ഭാഗങ്ങളായാണ് ഫൈനൽ റൗണ്ട് നടന്നത്. ഖാസിം ഒന്നാമതും റിഹാൻ മുഹമ്മദ് രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനത്തിന് മൂന്ന് അവകാശികളുണ്ടായതോടെ റെയ്ഹാൻ സാലിം, മുഹമ്മദ് മുആസ്, ജാനിസ് എന്നിവർ സ്ഥാനം പങ്കുവെച്ചു. അധ്യാപകരും വിദ്യാർഥി പ്രതിനിധികളും പ്രോഗ്രാമിന് നേതൃത്വം നൽകി.

