പാലിയം മണിയൂർ ഭാരവാഹികൾക്ക് സ്വീകരണം
text_fieldsപാലിയം മണിയൂർ ഭാരവാഹികൾക്ക് സ്വീകരണം നൽകിയ പരിപാടി റൗഫ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മണിയൂരിൽ ഡയാലിസിസ് സെന്റർ യഥാർഥ്യമാക്കാൻ പ്രവാസ മേഖലയിൽ സന്ദർശനം നടത്തുന്ന പാലിയം മണിയൂർ ഭാരവാഹികൾക്ക് ഖത്തറിൽ സ്വീകരണം നൽകി. പാലിയം മണിയൂർ പ്രസിഡന്റ് സൈദുല്ല, ട്രഷർ അസ്ലം പി.കെ, ട്രസ്റ്റി അംഗം അശോകൻ എന്നിവർക്കാണ് പാലിയം ഖത്തർ കൂട്ടായ്മ ഹിലാലിലെ ലാസ്സ ഇവന്റിൽവെച്ച് സ്വീകരണം നൽകിയത്. അഹമ്മദ് കരിങ്ങാറ്റിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം റൗഫ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. സൈദുല്ല, അശോകൻ, അസ്ലം പി.കെ. എന്നിവർ പാലിയം പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഗഫൂർ പി.കെ, കൃഷ്ണകുമാർ, യൂസഫ് വണ്ണാറത്ത്, സാജിദ്, ഷംസു എൻ.കെ, അബ്ദുല്ല കെ.ടി.കെ, മുനീർ കെ.എം, ഷെരിഫ്, അറഫാത്ത്, നവാസ്, ജുനൈദ്, ഫൈസൽ കെ.ടി എന്നിവർ സംസാരിച്ചു.
പ്രവർത്തനം വിജയിപ്പിക്കാൻ യൂസഫ് വണ്ണാർത്ത് (ചെയർമാൻ), രവി മണിയൂർ, സാജിദ് പൂളക്കൂൽ (വൈസ് ചെയർമാൻ), അഹമ്മദ് കരിങ്ങാറ്റിൽ (ജനറൽ കൺവീനർ), ഫിറോസ് മൂപ്പൻ, നവാസ് വി.വി (ജോ. കൺവീനർ), ഷമീർ അടുക്കോത്ത് (ട്രഷർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. രാജു വി.കെ, രവി മണിയൂർ, നൗഷാദ് പി.കെ. എന്നിവർ സംസാരിച്ചു.

