പാസ് ഖത്തർ ഭാരവാഹികൾ
text_fieldsകലാം അവേലം (പ്രസിഡന്റ്), ഷഫീഖ്, ശംറാസ് (ജന. സെക്രട്ടറി), ഡോ.സവാദ് (ട്രഷറർ)
ദോഹ: കോഴിക്കോട് പൂനൂർ വാസികളുടെ കൂട്ടായ്മയായ പാസ് ഖത്തർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ പൂനൂർ കാർണിവൽ വേദിയിൽ അഡ്വൈസറി ബോർഡ് ചെയർമാൻ പി.എസ്. അസ്ഹറലി പ്രഖ്യാപിച്ചു. കലാം അവേലം (പ്രസിഡന്റ്), ഷഫീഖ് ശംറാസ് (ജനറൽ സെക്രട്ടറി), ഡോ. സവാദ് (ട്രഷറർ). സി.പി. ഷംസീർ, വി.കെ. അർഷദ്, എം.കെ.സുബൈർ, വി.എം. ഷഹ്സാദ്, എ.കെ. ജുനൈദ്, ജംഷിദ് വൈസ് പ്രസിഡന്റുമാർ. ജുനൈദ് ലാബ്, അഫ്നാസ്, ആഷിഖ്, മുബഷിർ, ഗഫൂർ, ഹാരിഫ് സെക്രട്ടറിമാർ. വനിത വിങ് കോഓഡിനേറ്റർമാരായി ഡോ. സജ്ന സവാദ്, അസ്ന ഷംസീർ, ഷെറിൻ ഷഫീഖ്, ഷെഹറ ആഷിഖ്, ആബിദ ഗഫൂർ, ഷബ്ന നഹ്യാൻ, ബുഷ്റ മുബഷിർ, ഹസ്ന ആഷിഖ് എന്നിവരെ ഉൾപ്പെടുത്തി.

