ഫാർമ ക്രിക്കറ്റ്: എച്ച്.ജി.എച്ച് സ്ട്രൈക്കർ ജേതാക്കൾ
text_fieldsഇന്ത്യൻ ഫാർമ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായ എച്ച്.ജി.എച്ച് സ്ട്രൈക്കേഴ്സ് ട്രോഫിയുമായി
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ വിവിധ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഫാർമസി സ്റ്റാഫുകളെ ഉൾപ്പെടുത്തി നടത്തിയ ഖത്തർ ഇന്ത്യൻ ഫർമ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ എച്ച്.ജി.എച്ച് സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ആർ എച്ച് 12 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. എച്ച്.ജി.എച്ച് സ്ട്രൈക്കേഴ്സ് 9.5 ഓവറിൽ വിജയിച്ചു. കോർപറേഷൻ ഫാർമസി വിഭാഗം അസി. ഡയറക്ടർ ഡോ. റൗഫ് ട്രോഫി വിതരണം ചെയ്തു. ഡോ. ബെന്നി, ഹനീഫ് പേരാൽ , ജാഫർ വക്റ, സമീർ കെ.ഐ, ഇഷ്ഫാഖ് തുടങ്ങിയവർ കളിക്കാർക്ക് ഉപഹാരം നൽകി. അമീർ സ്വാഗതവും ജാസിർ നന്ദിയും പറഞ്ഞു.

