പി.എം. ഹനീഫ് മെമ്മോറിയൽ ട്രോഫി പ്രകാശനം
text_fieldsപി.എം. ഹനീഫ് മെമ്മോറിയൽ ട്രോഫി പ്രകാശനം കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലക്കത്ത് നിർവഹിക്കുന്നു
ദോഹ: കെ.എം.സി.സി പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാ-കായിക ഫെസ്റ്റിന്റെ ഓവറോൾ ചാമ്പ്യൻസ് റോളിങ് ട്രോഫി പ്രകാശനം ചെയ്തു. മുൻ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന പി.എം. ഹനീഫിന്റെ പേരിലാണ് ട്രോഫി നാമകരണം ചെയ്തിട്ടുള്ളത്.
മണ്ഡലം-പഞ്ചായത്ത് നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലക്കത്ത്, ജില്ല സീനിയർ വൈസ് പ്രസിഡന്റ് മെഹ്ബൂബ് നാലക്കത്ത്, ഫൈറൂസ് ഖാൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ ഖത്തർ കെ.എം.സി.സി മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി ജഴ്സി പ്രകാശനം ചെയ്തു.

