പോസ്റ്റർ പ്രകാശനം
text_fieldsപെരുന്നാളിന്നോടാനുബന്ധിച്ച് പ്രവാസി വെൽഫെയർ തൃശൂർ സംഘടിപ്പിക്കുന്ന ‘ഈണം 2024’ന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദോഹ: പെരുന്നാളിനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ തൃശൂർ സംഘടിപ്പിക്കുന്ന ‘ഈണം 2024’ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രവാസി വെൽഫെയർ ഓഫിസിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ തൃശൂർ പ്രസിഡന്റ് അബ്ദുൽ വാഹിദ്, ബാർക് ഗ്രൂപ് ഓപറേഷൻ മാനേജർ അനൂപ് കുമാർ, എച്ച്.ആർ. മാനേജർ അബ്ദുല്ല, ഹോട്ട് റൈഡർ മാനേജിങ് ഡയറക്ടർ കെ.എച്ച്. മുഹമ്മദ്, തൃശൂർ യൂത്ത് ക്ലബ് കൺവീനർ സഫീർ, പ്രവാസി വെൽഫെയർ ഖത്തർ വൈസ് പ്രസിഡന്റ് അനീസ് മാള, ‘ഈണം’ ജനറൽ കൺവീനർ ഷെറിൻ മുഹമ്മദ്, പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ഉമർ കളത്തിങ്കൽ, തൃശൂർ ജില്ല സെക്രട്ടറി ഷംസീർ ഹസ്സൻ എന്നിവർ പങ്കെടുത്തു. ജൂൺ 21 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഐ.സി.സി അശോക ഹാളിൽ വിവിധ കലാപരിപാടികൾ നടക്കും.

