നിരോധിത ഗുളികകൾ പിടികൂടി
text_fieldsവിമാനത്താവളത്തിൽ പിടികൂടിയ ഗുളികകൾ
ദോഹ: നിരോധിച്ച ഗുളികകൾ വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം എയർകാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്സ് കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. 1,343 ലിറിക ഗുളികകളാണ് പിടികൂടിയത്. മരുന്നുകളുടെയും ഭക്ഷ്യഉൽപന്നങ്ങളുടെയും പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. നിരോധിത വസ്തുക്കൾ ഖത്തറിലേക്ക് കടത്താൻ ശ്രമിക്കുന്നതിനെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹമദ് വിമാനത്താവളത്തിലും തുറമുഖങ്ങളിലും വിദഗ് ധപരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. യാത്രക്കാരുടെ ശരീരഭാഷ വരെ നിരീക്ഷിച്ച് തട്ടിപ്പുകാരെ പിടികൂടാൻ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങളും ഉണ്ട്.

