പുന്ന നൗഷാദ് രക്തസാക്ഷി ദിനാചരണം
text_fieldsഖത്തർ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പുന്ന നൗഷാദ് രക്ത സാക്ഷി ദിനാചരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ചാവക്കാട് പുന്ന നൗഷാദ് രക്തസാക്ഷി ദിനാചരണം ഖത്തർ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഓൺ ലൈൻ പ്ലാറ്റ്ഫോം വഴി നടന്ന പരിപാടിയിൽ ഇൻകാസ് തൃശൂർ ജില്ല പ്രസിഡൻറ് കമാൽ കല്ലാത്തയിൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മുൻ ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ ആമുഖ പ്രസംഗം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഗോപ പ്രതാപൻ, യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് തെബ്സീർ മഴുവഞ്ചേരി, ഇൻകാസ് തൃശൂർ ജില്ല സെക്രട്ടറി ജിഷ ജോർജ് തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. ഖത്തർ ഇൻകാസ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി സി.എം. സുരേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് ഹനീഫ ചാവക്കാട് നന്ദിയും പറഞ്ഞു. കെ.വി. പ്രേജിത്തിൻെറ നേതൃത്വത്തിൽ, ഉല്ലാസ് തൊട്ടുങ്ങൽ, ജസ്മൽ കല്ലാത്തയിൽ, മഞ്ജുനാഥ്, ബക്കർ എൻ. എം. അബു പെരുമ്പിള്ളി, നജു ചക്കര, റാഫി കുട്ടമംഗലം എന്നിവർ യോഗം നിയന്ത്രിച്ചു.

