ഖത്തർ കേരള ഇസ്ലാമിക് സെന്റർ ഭാരവാഹികൾ
text_fieldsസൈനുൽ ആബിദീൻ സഫാരി (ഉപദേശക സമിതി ചെയർമാൻ), എ.വി. അബൂബക്കർ ഖാസിമി (പ്രസിഡന്റ്), സകരിയ മാണിയൂർ (ജനറൽ സെക്രട്ടറി), സി.വി ഖാലിദ് (ട്രഷറർ)
ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെന്റർ പുതിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈനുൽ ആബിദീൻ സഫാരി ഉപദേശക സമിതി ചെയർമാനും മുഹമ്മദലി ഖാസിമി വൈസ് ചെയർമാനും സൈനുദ്ദീൻ തങ്ങൾ, മൂസ ഹാജി കുറുങ്ങോട്ട്, ഇസ്മായിൽ ഹാജി, മുഹമ്മദലി ഹാജി ചങ്ങരംകുളം എന്നിവർ അംഗങ്ങളുമാണ്.
പ്രസിഡന്റായി എ.വി. അബൂബക്കർ ഖാസിമിയെയും, വർക്കിങ് പ്രസിഡന്റായി ഹാഫിള് ഇസ്മായിൽ ഹുദവി, വൈസ് പ്രസിഡന്റുമാരായി മൊയ്തീൻകുട്ടി വയനാട്, അബ്ദുൽ മാലിക് ഹുദവി, ഇഖ്ബാൽ കൂത്തുപറമ്പ്, ഹമദ് മൂസ എന്നിവരെയും തെരഞ്ഞെടുത്തു. സകരിയ മാണിയൂർ (ജനറൽ സെക്രട്ടറി), അബ്ദുൽ മജീദ് ഹുദവി (ഓർഗ. സെക്രട്ടറി), ബഷീർ അമ്പലക്കണ്ടി, മുനീർ പേരാമ്പ്ര, അബ്ദുൽ ഹകീം വാഫി, ജാഫർ തയ്യിൽ (ജോ. സെക്രട്ടറി), സി.വി ഖാലിദ് (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
എം.ആർ.എ ഹോട്ടലിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ എ.വി അബൂബക്കർ ഖാസിമി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സകരിയ മാണിയൂർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഹ്രസ്വ സന്ദർശനാർഥം ദോഹയിൽ എത്തിയ എസ്.കെ. ഹാഷിം തങ്ങൾക്ക് സ്വീകരണവും ടി.വി അബ്ദുൽ ഖാദർ ഹാജിക്ക് യാത്രയയപ്പും നൽകി. പോക്കർ കക്കട്ട്, മുഹമ്മദ് ബഷീർ ഖാൻ തുടങ്ങിയവർ ആശംസ നേർന്നു.

