പി.കെ നവാസിന് സ്വീകരണം
text_fieldsദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, ഖത്തർ കെ.എം.സി.സി പ്രഥമ സോഷ്യൽ സെക്യൂരിറ്റി സ്കീം കൺവീനർ ജപ്പാൻ സൈതലവി എന്നിവർക്ക് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഈസ അധ്യക്ഷതവഹിച്ചു.
അബുഹമൂറിലെ നാസ് ഗ്രിൽസ് ആൻഡ് റസ്റ്റാറൻറിൽ ശനിയാഴ്ച നടന്ന പരിപാടി പി.കെ. നവാസ് ഉദ്ഘടനം ചെയ്തു. ജപ്പാൻ സൈതലവി, സലിം നാലകത്ത്, കോയ കൊണ്ടോട്ടി, അബ്ദുൽ റഷീദ് തിരൂർ, പി.ടി. ഫിറോസ്, സവാദ് വെളിയങ്കോട് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോഗ്രാഫർ മദനി വളാഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു.
സീനിയർ കെ.എം.സി.സി നേതാക്കൾ, മണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായ സലാം വണ്ടൂർ, ബഷീർ ചേലേമ്പ്ര, മുഹമ്മദ് ലയിസ് കുനിയിൽ, മജീദ് പുറത്തൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

