ഖത്തർ-യു.എ.ഇ വിമാന സർവീസുകൾ 27 മുതൽ
text_fieldsദോഹ: ജനുവരി 27 മുതൽ ഖത്തർ എയർവേയ്സ് യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപേരാധം അവസാനിപ്പിച്ച് ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. മൂന്നരവർഷെത്ത ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദാബിയിലേക്കും നേരിട്ട് ഖത്തർ എയർവേയ്സ് വിമാനസർവീസ് തുടങ്ങുന്നത്. 27ന് ദുബൈ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കും 28ന് അബൂദാബി വിമാനത്താവളത്തിലേക്കുമാണ് വിമാനം പറക്കുക. ഇരുസർവീസിനുമുള്ള ബുക്കിങ് കമ്പനി വെബ്സൈറ്റിൽ തുടങ്ങിയിട്ടുണ്ട്.
27ന് ദോഹ ഹമദ് വിമാനത്താവളത്തിൽ നിന്ന് ഖത്തർ സമയം വൈകുന്നേരം ഏഴിന് പുറെപ്പടുന്ന വിമാനം യു.എ.ഇ സമയം രാത്രി 9.10ന് ദുബൈയിൽ എത്തും. ഒരുമണിക്കൂറും പത്ത്മിനുട്ടുമായിരിക്കും യാത്രാസമയം. 28ന് വൈകുന്നേരം 7.50ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം രാത്രി 9.55ന് അബൂദാബി വിമാനത്താവളത്തിൽ ഇറങ്ങും. ഒരു മണിക്കൂറും അഞ്ചുമിനുട്ടുമായിരിക്കും യാത്രാസമയം.
ഖത്തറിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിട്ടുണ്ട്. അതിനിടെ ഇതിഹാദ് എയർവേയ്സ് തങ്ങളുടെ ദോഹ സർവീസുകൾ ഫെബ്രുവരി അഞ്ചുമുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അബൂദാബിയിൽ നിന്ന് ദോഹയിലേക്ക് ദിവസേനയുള്ള സർവീസാണ് നടത്തുകയെന്ന് ഇത്ഹാദ് േഗ്ലാബൽ സെയിൽസ് ആൻറ് കാർഗോ സീനിയർ വൈസ്പ്രസിഡൻറ് മാർട്ടിൻ ഡ്ര്യൂ പറഞ്ഞു. സൗദിയിലേക്കും ഖത്തറിലേക്കുമുള്ള വിമാനസർവീസുകൾ ഇതിനകം പുനരാരംഭിച്ചിട്ടുമുണ്ട്.

