Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാരാന്ത്യ ദിവസങ്ങളിൽ ഖത്തറിൽ തണുപ്പിനൊപ്പം മഴയുമെത്തും
text_fieldsbookmark_border
ദോഹ: തണുപ്പും ശക്തമായ കാറ്റും സജീവമാകുന്നതിനിടെ മഴ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വിഭാഗം. വാരാന്ത്യ ദിവസങ്ങളിൽ ഖത്തറിന്റെ വിവിധ മേഖലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. കാറ്റുകൂടി വീശുന്നതിനാൽ കടലും പ്രക്ഷുബ്ധമാവും.
മത്സ്യബന്ധനം, നീന്തൽ, ബോട്ട് യാത്ര, സ്കൂബ ഡൈവിങ് തുടങ്ങിയ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ഖത്തറിന്റെ വിവിധ മേഖലകളിൽ തണുപ്പ് വർധിക്കുകയാണ്.
Next Story

