പ്രദർശന മത്സരത്തിൽ ഖത്തർ ജേതാക്കൾ
text_fieldsപ്രദർശന മത്സരത്തിൽ വിജയികളായ ഫ്രണ്ട്സ് ഓഫ് ഖത്തർ ടീം ട്രോഫി ഏറ്റുവാങ്ങുന്നു.
ദോഹ: ഫുട്ബാൾ ഫൈനലിനോടനുബന്ധിച്ച് നടന്ന ഫ്രണ്ട്സ് ഓഫ് ഖത്തർ ഫ്രണ്ട്സ് ഓഫ് ഇന്ത്യ മത്സരം കാണികൾക്ക് ആവേശമായി. ഖാലിദ് ഫഖ്റൂ നയിച്ച ഖത്തർ ടീം ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇന്ത്യയെ തോൽപിച്ചു. എബ്രഹാം ജോസഫ് (ഖിയ വിൻറർ സ്പോർട്സ് ചെയർമാൻ) ഖത്തർ ടീം ക്യാപ്റ്റൻ ഖാലിദ് ഫഖ്റൂവിന് വിന്നേഴ്സ് ട്രോഫി സമ്മാനിച്ചു. കോർട്ടിലെ ആക്ഷൻ കൂടാതെ, ഫൈനലിനായി തടിച്ചുകൂടിയ കാണികൾക്കായി വിവിധ അന്താരാഷ്ട്ര ട്യൂണുകൾ മുഴക്കി സംഗീത ഷോയും സംഘടിപ്പിച്ചു. ഖത്തർ മഞ്ഞപ്പട ഫാൻസ് ഗ്രൂപ്പിെൻറയും ഖത്തർ തമിഴർ സംഗമത്തിെൻറയും പ്രകടനങ്ങൾ കാണികൾക്ക് ആവേശമായി.

