ക്യു.കെ.ഐ.സി അവാർഡ് ദാനം
text_fieldsസി.ബി.എസ്.ഇ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അൽമനാർ മദ്റസ പൂർവ വിദ്യാർഥികളെ ഖത്തർ കേരള ഇസ്ലാഹി സെൻറർ അനുമോദിക്കുന്നു
ദോഹ: സി.ബി.എസ്.ഇ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അൽമനാർ മദ്റസ പൂർവ വിദ്യാർഥികളെ ഖത്തർ കേരള ഇസ്ലാഹി സെൻറർ അനുമോദിച്ചു. ഖത്തർ കേരള ഇസ്ലാഹി സെൻറർ വിജ്ഞാന വിരുന്നിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ. ഹാഫിസ് അഹ്മദ് (നസീം അൽറബീഹ് മെഡിക്കൽ സെൻറർ) പുരസ്കാരം സമ്മാനിച്ചു. ക്യു.കെ.ഐ.സി പ്രസിഡൻറ് കെ.ടി. ഫൈസൽ സലഫി, ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, സ്വലാഹുദ്ദീൻ സ്വലാഹി, ഉമർ ഫൈസി എന്നിവർ സംബന്ധിച്ചു.

