കുവാഖ് ഇഫ്താർ
text_fieldsകുവാഖ് ഖത്തർ ഇഫ്താർ വിരുന്നിൽനിന്ന്
ദോഹ: കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഇഫ്താർ വിരുന്ന് ഹിലാൽ ബ്ലൂ ഗാലക്സി ഹാളിൽ നടന്നു. മുഹമ്മദ് അലി ഖാസി റമദാൻ സന്ദേശം നൽകി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. അപെക്സ് ബോഡി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സുമ മഹേഷ് ഗൗഡ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, സറീന അഹദ്, സാമൂഹിക പ്രവർത്തകരായ കെ.കെ. ഉസ്മാൻ, ഡോ. സമദ്, കെ.എം. വർഗീസ്, ജലീൽ, അഹമ്മദ് കുട്ടി, കൃഷ്ണകുമാർ, സ്കറിയ മാണിയൂർ,ബുല്ലർ സിങ്, ബിജു പി. മംഗലം, പി.എം. ബാബുരാജ്, സുരേഷ് കരിയാട് തുടങ്ങിയവർ സംബന്ധിച്ചു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ സ്വാഗതം പറഞ്ഞു. സഞ്ജയ് രവീന്ദ്രൻ, റിജിൻ പള്ളിയത്ത്, മുഹമ്മദ് ഷമ്മാസ്, സൂരജ് രവീന്ദ്രൻ, അബ്ദു പാപ്പിനിശ്ശേരി, മനോഹരൻ മയ്യിൽ, അമിത്ത് രാമകൃഷ്ണൻ, രതീഷ് മാത്രാടൻ, ആനന്ദൻ, ഗോപാലകൃഷ്ണൻ, തേജസ് നാരായണൻ, രാജേഷ് കരിങ്കൽക്കുഴി, മഹേഷ് അവറോണൻ, ഖദീജ നൗഷാദ്, രാഖി വിനോദ്, ശ്രീജ രതീഷ് എന്നിവർ നേതൃത്വം നൽകി.

