ക്വോട്ട് ഫോര്‍ ഓള് ഒക്കേഷന്‍സ് പ്രകാശനം
text_fieldsബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും സമാഹരിച്ച ‘ക്വോട്ട് ഫോര്‍ ഓള് ഒക്കേഷന്‍സ്’ പുസ്തകത്തിന്റെ പ്രകാശനം ഇ.പി. അജീന നിർവഹിക്കുന്നു
ദോഹ: എന്‍.വി.ബി.എസ് സ്ഥാപകരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും സമാഹരിച്ച് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ക്വോട്ട് ഫോര്‍ ഓള് ഒക്കേഷന്‍സ് ദോഹയില്‍ പ്രകാശനം ചെയ്തു.
സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി സുഹറ പാറക്കലിന് ആദ്യ പ്രതി നല്കി മാത് ഗീക്ക് എജുക്കേഷൻ കണ്‍സല്‍ട്ടന്‍സി മാനേജിങ് ഡയറക്ടര്‍ ഇ.പി.അജീനയാണ് പ്രകാശനം നിര്‍വഹിച്ചത്.
ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മാപ്പിള കല അക്കാദമി ചെയര്മാന് മുഹ്സിന് തളിക്കുളം, സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് ചെറുവല്ലൂര്‍, ഡോ.അബ്ദുല്ല തിരൂര്‍ക്കാട്, മന്‍സൂര്‍, റാഫി പാറക്കാട്ടില്, ശാം ദോഹ സംസാരിച്ചു. മുഹ്സിന് തളിക്കുളത്തിന്റെ സംഗീത നിശ നടന്നു.

