അത്താഴം കഴിക്കണം, മുടക്കേണ്ട
text_fieldsപുലർച്ചെ സുബ്ഹി ബാങ്കിന് മുമ്പായി അത്താഴ ഭക്ഷണം കഴിക്കുന്നത് മുടക്കേണ്ട. വിശ്വാസപരമായി തന്നെ പുണ്യങ്ങൾ ഉൾക്കൊള്ളുന്ന കാര്യമാണിത്. ഇതോടൊപ്പം ശാസ്ത്രീയമായും ഇതിന് അടിത്തറയുണ്ട്. പകലിൽ അന്നപാനീയങ്ങൾ ഒഴിവാക്കുന്നത് മൂലം അസിഡിറ്റി, ക്ഷീണം എന്നിവ ഇല്ലാതിരിക്കാൻ അത്താഴം ശരീരത്തിന് ആവശ്യമാണ്. ഇഡ്ഡലി, അപ്പം, ദോശ പോലെയുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ എളുപ്പം ദഹിക്കുന്നവയാണ്. ഇവയേക്കാൾ അത്താഴഭക്ഷണത്തിന് നല്ലത് നാരുകൾ ഉള്ള ഭക്ഷണമാണ്. അല്ലെങ്കിൽ പത്തുമണി കഴിയുേമ്പാഴേക്ക് വയറിൽ അസിഡിറ്റി മൂലമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
നോമ്പ് മുറിച്ച് നമസ്കാരത്തിന് ശേഷം അൽപം ഇടവേളയെടുത്ത് ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. നോമ്പ് തുറന്നയുടനെ വയറുനിറയെ ഭക്ഷണം കഴിച്ചാൽ അസിഡിറ്റിയും കൊളസ്ട്രോളും ഉണ്ടാവാൻ സാധ്യതയുണ്ട്. കാരക്കയും പച്ചവെള്ളവും കൊണ്ട് നോമ്പുതുറക്കുന്നതാണ് പുണ്യകരമെന്ന് പ്രവാചക വചനവുമുണ്ട്.
