"ദോഹയിൽ നടന്നുതീർത്ത വഴികൾ' പ്രകാശനം ഇന്ന്
text_fieldsഅഹമ്മദ്
പാതിരപറ്റ
ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) സ്ഥാപകാംഗവുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസ ജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്കാരം 'ദോഹയിൽ നടന്നുതീർത്ത വഴികൾ' പുസ്തകം വ്യാഴാഴ്ച പ്രകാശനം ചെയ്യും.
വൈകീട്ട് 7.30ന് ഐ.സി.സി മാഗ്ലൂർ ഹാളിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നടക്കുക. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ പുസ്തകപ്രകാശനം നിർവഹിക്കും. അൽജസീറ ഇംഗ്ലീഷ് ചാനൽ പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ ആദ്യപ്രതി ഏറ്റുവാങ്ങും. ഐ.എം.എഫ് പ്രസിഡന്റ് ഒ.കെ. പരുമല അധ്യക്ഷത വഹിക്കും. പ്രമുഖമാധ്യമ -സാംസ്കാരിക വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.

