സഫാരി മാൾ ടെനന്റ്സ് ഇഫ്താർ സംഗമം
text_fieldsദോഹ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ സഫാരി മാളിലെ ടെനന്റ്സ് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. അബുഹമൂർ സഫാരി മാളിലെ ഫുഡ് കോർട്ടിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം സഫാരി മാളിൽ ഷോപ്പിങ്ങിന് വന്ന ഉപഭോക്താക്കൾ ഉൾപ്പെടെ 350ൽ പരം ആളുകൾ പങ്കെടുത്തു.
എല്ലാ വർഷവും റമദാനിൽ ഇത്തരത്തിലുള്ള ഇഫ്താർ സംഗമം നടത്താറുണ്ടെന്ന് നോമ്പുതുറ സംഘാടകരിൽ ഒരാളായ ഷമീർ പൂക്കുട്ടി അറിയിച്ചു. സാമ്പത്തികമായും ഭക്ഷണ പാനീയങ്ങളായും പലഹാരങ്ങളായും സഫാരി മാളിലെ ഒട്ടുമിക്ക ഷോപ്പുകളും ഈ ഇഫ്താറിനോട് സഹകരിച്ചു.
കൂടാതെ സഫാരി മാൾ മാനേജ്മെന്റിന്റെയും എല്ലാവിധ സഹായ സഹകരണങ്ങളും ലഭിച്ചതായി സംഘാടകരായ നിയാസ്, അജേഷ്, മുനീർ, റാഫി, ഷബീർ, ഷബാബ്, നൗഫൽ, ഷൗക്കത്ത്, അസീസ് എന്നിവർ അറിയിച്ചു.

