സഫാരി 10, 20, 30; പ്രമോഷന് തുടക്കമായി...
text_fieldsദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് ജൂലൈ ഒന്നുമുതൽ തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം ഉപഭോക്താക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ജനപ്രിയ പ്രമോഷനണ് ‘സഫാരി 10, 20, 30’. പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, ഫുട്ട് വെയർ, ഇലേക്ട്രാണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗസാധനങ്ങളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളുമടക്കം ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് 10, 20, 30 റിയാൽ വില പരിധിയിൽ സഫാരി ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ളത്.
സാദിയ ചിക്കൻ ഗ്രില്ലർ 1100 ഗ്രാം 10 റിയാൽ, പാർലെമെന്റ് ഡെയിലി ഡിലൈറ്റ് ബസ്മതി റൈസ് 4. 54 കിലോ 20 റിയാൽ, 2 ഇൻ 1 സാൻട്രോ ബ്ലെൻഡർ 30 റിയാൽ, 900 ഗ്രാം റെയിൻബോ ഇൻസ്റ്റന്റ് മിൽക് പൗഡർ 30 റിയാൽ, 400 മില്ലി ഡോവ് ഷാമ്പൂ രണ്ടു എണ്ണത്തിന് 20 റിയാൽ, 2.94 ലിറ്റർ കംഫർട്ട് ഫാബ്രിക് സോഫ്റ്റ്നർ 10 റിയാൽ, 750 മില്ലി ഡെറ്റോൾ ഡിസിൻഫെക്റ്റന്റ് 2 എണ്ണം 30 റിയാൽ, 12 പീസ് ലപ്പോള ക്ലാസിക് ഡിന്നർ സെറ്റ് 20 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.
സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് വിഭവങ്ങളും കോംബോ ഓഫറുകളും ചിക്കൻ ബിരിയാണി, ചിക്കൻ മജ്ബൂസ്, ടീ കേക്ക് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. റൗമി ചീസ്, ബലാഡി ഫെറ്റാ പ്ലെയ്ൻ ചീസ്, റെഡ് ചെഡാർ ചീസ്, തൻമിഹ ബീഫ് മോർട്ടഡെല്ലാ, എന്നീ ചീസ് ഐറ്റംസിനുമൊപ്പം വിവിധ തരം അച്ചാറുകൾ, ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്, ചിക്കൻ നഗ്ഗറ്റ്സ്, ഐസ്ക്രീമുകൾ, പാൽ, പാലുൽപന്നങ്ങൾ തുടങ്ങി നിരവധി ഭേക്ഷ്യൽപന്നങ്ങൾ 10, 20, 30 പ്രമോഷനിൽ ലഭ്യമാണ്. ഗ്രോസറി, വീട്ടുപകരണങ്ങൾ, ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും പ്രമോഷനിൽ വാങ്ങാം.
എൻചാൻഡർ, ഡോവ്, പാന്റീൻ, ലക്സ്, ഒലേ, ജോൺസൺ ആൻഡ് ജോൺസൺ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളും പെർഫ്യൂം, ബോഡി സ്പ്രേ, മേക്കപ്പ് സെറ്റ്, സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷൻ തുടങ്ങിയവയും സ്കൂൾ, ഓഫിസ് സ്റ്റേഷനറി സാധനങ്ങളും കളിപ്പാട്ടങ്ങളും സ്പോർട്സ് ഉപകരണങ്ങളും ആകർഷകമായ നിരക്കിൽ സ്വന്തമാക്കാൻ പ്രമോഷൻ കാലയളവ് മികച്ച അവസരമാണ്.
മെൻസ് വെയർ, ചുരിദാർ, ചുരിദാർ മെറ്റീരിയൽ, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയർ, ബാഗുകൾ തുടങ്ങിയവയും ന്യൂ ബോൺ ബേബി വിഭാഗത്തിലുമടക്കം ഗുണമേന്മയേറിയ വൻ കലക്ഷനാണ് 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ വിവിധ തരം എമർജൻസി ലൈറ്റുകൾ, ട്രിമ്മർ, ടോർച്ചുകൾ, ഹെഡ് സെറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി ധാരാളം ഉൽപന്നങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം.
സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി ഷോപ് ആൻഡ് ഡ്രൈവ് പ്രമോഷൻ വഴി ഏത് ഔട്ട്ലെറ്റുകളിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ മോറിസ് ഗ്യാരേജിന്റെ ആർ എക്സ് എട്ട് 2024 മോഡൽ ആറ് കാറുകളും എം.ജി ഫൈവ് 2024 മോഡൽ 19 കാറുകളും സമ്മാനമായി നേടാനുള്ള അവസരവും ഇതോടൊപ്പമുണ്ട്.

