സംസ്കൃതി വനിതാവേദി മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: സംസ്കൃതി വനിതാവേദിയും ഏഷ്യൻ മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ഷൈലജ പള്ളിപുറത്ത്, ഡർമറ്റോളജി വിഭാഗത്തിൽ ഡോ. അൽഫോൺസ മാത്യു എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി. സംസ്കൃതി വനിതാ വേദി പ്രസിഡന്റ് അനിതാ ശ്രീനാഥ് അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി മെംബർ മിനി സിബി ഉദ്ഘാടനം ചെയ്തു.
സംസ്കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ, ജോയന്റ് സെക്രട്ടറി അർച്ചന ഓമനകുട്ടൻ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. സംസ്കൃതി സെക്രട്ടറി ഷംസീർ അരികുളം, വൈസ് പ്രസിഡന്റ് എസ്.ജി. നിതിൻ, സംസ്കൃതി സോഷ്യൽ സർവിസ് കൺവീനർ സന്തോഷ് ഒ.കെ എന്നിവർ സന്നിഹിതരായി. സംസ്കൃതി വനിതാവേദി സെക്രട്ടറി ജെസിത ചിന്ദുരാജ് സ്വാഗതവും ജോയന്റ് സെക്രട്ടറി സൗമ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

