യാത്രയയപ്പ് നൽകി
text_fieldsകോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ മൂസക്കോയക്ക് ഉപഹാരം നൽകുന്നു
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ ആദ്യകാല പ്രവർത്തകനും ദീർഘകാലം എക്സിക്യൂട്ടിവ് മെംബറുമായ മൂസക്കോയക്ക് യാത്രയയപ്പ് നൽകി. 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് മടക്കം.
അൽ സഹീം ഹാളിൽ നടന്ന യാത്രയയപ്പിൽ ഷാജി പിവീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗതം പറഞ്ഞു. കെ.പി. ഷമീർ, ഫെമി ഗഫൂർ, കൃഷ്ണകുമാർ, രവി മണിയൂർ, റയീസ്, റജിലേഷ്, സലാം വാണിമേൽ, റാഷിദ് സമസ്യ, സലീം, റഷാദ്, അനിത ഷമീർ എന്നിവർ സംസാരിച്ചു. തന്റെ സേവനങ്ങൾക്ക് സംഘടന നൽകിയ പിന്തുണക്ക് നന്ദി അറിയിച്ച് മൂസക്കോയ സംസാരിച്ചു. ട്രഷറർ അബ്ദുറഹീം വേങ്ങേരി നന്ദി പറഞ്ഞു.

