യാത്രയയപ്പ് നൽകി
text_fieldsകെ.എം.സി.സി യാത്രയയപ്പു ചടങ്ങിൽ കോരക്കോട്ടിൽ അബ്ദുൽ കാദറിന് ഉപഹാരം നൽകുന്നു
ദോഹ: പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല കൗൺസിലറും മുൻ പട്ടാമ്പി മണ്ഡലം ഭാരവാഹിയുമായിരുന്ന കോരക്കോട്ടിൽ അബ്ദുൽ കാദറിന് യാത്രയയപ്പ് നൽകി.
കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്പി മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് യാത്രയപ്പ് നൽകിയത്. 25 വർഷത്തെ പ്രവാസമാണ് കാദറിേൻറത്. എം.എസ്.എഫ് കാലഘട്ടം മുതൽ സജീവ സംഘടന നേതൃ രംഗത്തുണ്ടായിരുന്ന അദ്ദേഹം ദീർഘകാലമായി ഖത്തർ എയർവേസിലായിരുന്നു ജോലി. കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ല മണ്ഡലം കമ്മിറ്റികളുടെ ഉപഹാരം കൈമാറി. പട്ടാമ്പി മണ്ഡലം പ്രസിഡൻറ് സമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ല ആക്ടിങ് പ്രസിഡൻറ് പി.എം. നാസർ ഫൈസി ജനറൽ സെക്രട്ടറി വി.ടി.എം. സാദിഖ്, ട്രഷറർ ഹനീഫ ബക്കർ , സെക്രട്ടറി അഷ്റഫ് പുളിക്കൽ, മണ്ഡലം ഭാരവാഹികളായ മൊയ്തീൻ കുട്ടി, ആരിഫ് വിളയൂർ, ഫൈസൽ, ശഹീദ് പനച്ചിക്കൽ എന്നിവർ സംസാരിച്ചു അബ്ദുൽ കാദർ മറുപടി പ്രസംഗം നിർവഹിച്ചു.

