സ്പോക്കൺ അറബിക് ക്ലാസ് ആരംഭിച്ചു
text_fieldsദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ മദീന ഖലീഫ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ക്യു.ഐ.ഐ.സി ഹാളിൽ സ്പോക്കൺ അറബിക് പരിശീലന ക്ലാസ് ‘തസ്ഹീൽ 2.0’ സംഘടിപ്പിച്ചു. മൂന്നു മാസം നീളുന്ന കോഴ്സ് ആഴ്ചയിൽ രണ്ട് മണിക്കൂർ വീതം ശനി, ചൊവ്വ ദിവസങ്ങളിലാണ്. എളുപ്പത്തിൽ അറബി സംസാരിക്കാൻ പഠിപ്പിക്കുക എന്നതാണ് ക്ലാസിന്റെ ലക്ഷ്യം.
ആദ്യ ക്ലാസിൽ 15 ഓളം പഠിതാക്കൾ പങ്കെടുത്തു. ഡെമോ ക്ലാസ് ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സി.ഒ.ഒ അമീർ ഷാജി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഫോക്കസ് മദീന ഖലീഫ ഡിവിഷനൽ ഡയറക്ടർ ഷഫീഖ്, ഡിവിഷനൽ ഓപറേഷൻ മാനേജർ ത്വാഹ, ഡിവിഷനൽ എച്ച്.ആർ മാനേജർ സഹീർ, സ്പോക്കൺ അറബിക് ക്ലാസ് കോഓഡിനേറ്റർ സുബൈർ തുടങ്ങിയവർ സംസാരിച്ചു.

