വിദ്യാർഥി പ്രതിഭകളെ ആദരിച്ചു
text_fieldsപൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കൊടിയത്തൂർ സർവിസ് ഫോറം ആദരിച്ചപ്പോൾ
ദോഹ: പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കൊടിയത്തൂർ സർവിസ് ഫോറം ആദരിച്ചു. പ്രസിഡന്റ് ഇ.എ. നാസർ അധ്യക്ഷത വഹിച്ചു. അമൻ മുഹമ്മദ്, സനദ് ഇമ്പിച്ചാലിക്കുട്ടി, നൈല നദീർ, ഫഹ്മി അമീൻ, ജിനാൻ ഇമ്പിച്ചാലിക്കുട്ടി എന്നിവർക്ക് ഉപഹാരം നൽകി. പി. അബ്ദുൽ അസീസ്, ഡോ. ടി.ടി. അബ്ദുൽ വഹാബ്, കാവിൽ അബ്ദുറഹ്മാൻ, ഇ.എ. നാസർ, ഫിദ ഇർഷാദ് എന്നിവർ ഉപഹാരവിതരണം നിർവഹിച്ചു. കാവിൽ അബ്ദുറഹ്മാൻ, സി.കെ. റഫീഖ് എന്നിവർ സംസാരിച്ചു. പി.പി. മുജീബുറഹ്മാൻ അറഫ ദിനസന്ദേശം നൽകി. സെക്രട്ടറി എ.എം. ഷാക്കിർ സ്വാഗതവും പി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.

