താജുദ്ദീൻ സ്വലാഹിക്ക് സ്വീകരണം
text_fieldsവിസ്ഡം യൂത്ത് പ്രസിഡന്റ് താജുദ്ദീൻ സ്വലാഹിക്ക് ദോഹ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകിയപ്പോൾ
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കാനായി ദോഹയിലെത്തിയ വിസ്ഡം യൂത്ത് പ്രസിഡന്റ് താജുദ്ദീൻ സ്വലാഹിക്ക് ദോഹ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
‘ഇസ്ലാം പരിഹാരമാണ്’ എന്ന വിഷയത്തിൽ ഇന്ന് വൈകീട്ട് 6.15ന് ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള കോൺഫറൻസിലും ശനിയാഴ്ച നടക്കുന്ന ‘എലവേറ്റ്’ ഫാമിലി മീറ്റിലും അദ്ദേഹം സംബന്ധിക്കും. കെ.ടി. ഫൈസൽ സലഫി, സ്വലാഹുദ്ദീൻ സ്വലാഹി, ഉമർ സ്വലാഹി, മുഹമ്മദലി മൂടാടി, സെലു അബൂബക്കർ, അബ്ദുല്ലത്തീഫ് മയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു.

