തളിപ്പറമ്പ് സൂപ്പർ ലീഗ് ലോഗോ പ്രകാശനം
text_fieldsതളിപ്പറമ്പ് സൂപ്പർ ലീഗ് ഫുട്ബാൾ ലോഗോ പ്രകാശനം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ നിർവഹിക്കുന്നു
ദോഹ: തളിപ്പറമ്പ് ഫുട്ബാൾ സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മേയ് മൂന്നാം വാരം സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ നിർവഹിച്ചു. ടി.എസ്.എൽ സീസൺ ബ്രോഷർ പ്രകാശനം പി.പി. റസാഖ് നിർവഹിച്ചു.
തുമാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, ട്രഷറർ ഹാഷിം മട്ടന്നൂർ, സെക്രട്ടറി ഹംസക്കുട്ടി വായാട്, തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂൽ, ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി, വൈസ് പ്രസിഡന്റ് സാബിർ അള്ളാംകുളം, സെക്രട്ടറി സക്കരിയ കൊമ്മച്ചി, ഓർഗനൈസേഴ്സ് കമ്മിറ്റി ഭാരവാഹികളായ മൻസൂർ, സഫ്വാൻ, ഷംസീർ, ബഷീർ, സാഹിദ്, ഫാസിൽ, മഷ്ഹൂദ് തുടങ്ങിയവർ പങ്കെടുത്തു.

