ലഹരി ഗുളികകൾ പിടികൂടി
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും കസ്റ്റംസ് അധികൃതർ ലഹരി ഗുളികകൾ പിടികൂടി. വിദേശ രാജ്യത്തുനിന്നും എത്തിയ യാത്രക്കാരന്റെ ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് 130ഓളം നിരോധിത ലഹരി ഗുളികകൾ പിടികൂടിയത്. പിടിച്ചെടുത്ത ഗുളികകളുടെ ചിത്രങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടു.
ലഹരി ഗുളികകളും, മനോരോഗ ചികിത്സക്കുള്ള നിരോധിത പട്ടികയിലുള്ള ഗുളികകളോ വസ്തുക്കളോ യാത്രക്കാര്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്.
നിരോധിത മരുന്നുകളുടെ പട്ടിക നേരത്തേതന്നെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡ്രഗ് എൻഫോഴ്സ്മെൻറ് വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ലഹരിയുടെ അംശമുള്ള പല മനോരോഗ ചികിത്സക്കുള്ള മരുന്നുകളും ഖത്തറിൽ നിരോധിച്ചതാണ്. നിരോധിത പട്ടികയിലുള്ള മരുന്നുകൾ കൊണ്ടുവരുന്നത് അറസ്റ്റിലേക്കും ജയിൽ ശിക്ഷയിലേക്കും നയിക്കും.

