ആഡംബര കപ്പൽ വീണ്ടും തീരമണഞ്ഞു
text_fieldsദോഹ തുറമുഖത്ത് എത്തിയ എയ്ഡ കോസ്മ ക്രൂസ് കപ്പൽ
ദോഹ: ക്രൂസ് കപ്പൽ സീസണിനെ കൂടുതൽ സജീവമാക്കി 5188 യാത്രക്കാരുമായി പടുകൂറ്റൻ കപ്പൽ എയ്ഡ കോസ്മ ദോഹ തീരത്തണഞ്ഞു. സീസണിൽ 11ാം തവണയാണ് ഈ ആഡംബര കപ്പൽ ഖത്തർ തീരത്തെത്തുന്നത്. 1396 കപ്പൽ ജീവനക്കാരും ഇതിലുണ്ട്. ജനുവരി 16നായിരുന്നു സ്പാനിഷ് കപ്പൽ 6600 യാത്രക്കാരുമായി സീസണിൽ ആദ്യമായി ഖത്തറിലെത്തിയത്. പിന്നീട്, മൂന്ന് മാസത്തിനുള്ളിൽ പല തവണയായി ദോഹ തീരത്ത് എത്തിയിരുന്നു.
ഖത്തറിന്റെ വിനോദ സഞ്ചാര സീസണിന് കൂടുതൽ ഉത്തേജനം നൽകിയാണ് ക്രൂസ് സീസൺ പുരോഗമിക്കുന്നത്. ചുരുങ്ങിയ ദിനങ്ങളുടെ ഇടവേളയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആഡംബര കപ്പലുകൾ തീരെത്തത്തുന്നത്.

